Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RSS Worker

ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ സ​ഞ്ജി​ത്തി​ന്‍റെ കൊ​ല​പാ​ത​കം: ഒ​ന്നാം പ്ര​തി​ക്ക് ജാ​മ്യം

ന്യൂ​ഡ​ല്‍​ഹി: ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​നാ​യ സ​ഞ്ജി​ത്തി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ ഒ​ന്നാം​പ്ര​തി അ​ബ്ദു​ള്‍ സ​ലാ​മി​ന് സു​പ്രീം​കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. ആ​കെ 446 സാ​ക്ഷി​ക​ളു​ള്ള കേ​സി​ല്‍ വി​ചാ​ര​ണ നീ​ണ്ടു​പോ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു പ്ര​തി​ക്കു​വേ​ണ്ടി ഹാ​ജ​രാ​യ സീ​നി​യ​ര്‍ അ​ഭി​ഭാ​ഷ​ക​ന്‍ ആ​ര്‍. ബ​സ​ന്തും അ​ഭി​ഭാ​ഷ​ക​ന്‍ പി. ​വി​ഷ്ണു​വും വാ​ദി​ച്ച​ത്. ജ​സ്റ്റീ​സു​മാ​രാ​യ എം.​എം. സു​ന്ദ​രേ​ഷ്, പി. ​ബി. വ​രാ​ലെ എ​ന്നി​വ​ര​ട​ങ്ങി​യ ബ​ഞ്ചാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

പാ​ല​ക്കാ​ട് ഇ​ട​പ്പു​ക്കു​ളം സ്വ​ദേ​ശി​യും തേ​നാ​രി​യി​ലെ ആ​ര്‍​എ​സ്എ​സ് ബൗ​ദ്ധി​ക് പ്ര​മു​ഖു​മാ​യ സ​ഞ്ജി​ത്തി​നെ 2022 ന​വം​ബ​ര്‍ 15നാ​ണ് കി​നാ​ശേ​രി മാ​മ്പ്ര​ത്ത് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. കേ​സി​ലെ മൂ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ള്‍ ഉ​ള്‍​പ്പ​ടെ പ്ര​ധാ​ന​പ്പെ​ട്ട എ​ട്ട് സാ​ക്ഷി​ക​ളു​ടെ വി​സ്താ​രം പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ട്. അ​ബ്ദു​ള്‍ സ​ലാം നാ​ല് വ​ര്‍​ഷ​വും പ​ത്ത് മാ​സ​വു​മാ​യി ജ​യി​ലി​ല്‍ ക​ഴി​യു​ക​യാ​ണ്.

Latest News

Corehub Up